കേരള സർവകലാശാല ഒന്നാം വർഷ ബി.എഡ് പ്രവേശനം 2024 ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

ഒന്നാം ഘട്ട അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

ഒന്നാം ഘട്ട അലോട്ട്മെൻ്റ് പരിശോധിക്കുന്നതിലേക്കായി അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗ് ഇൻ ചെയ്ത് “Allotment” എന്ന ടാബിൽക്ലിക്ക് ചെയ്യുക.

അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് പ്രൊഫൈൽ മുഖേന
ഓൺലൈനായി ഒടുക്കി, Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള പേയ്മെന്റ് രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്..

അലോട്ട്മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച അപേക്ഷകർ അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം അലോട്ട്മെന്റ്റ് മെമ്മോയുടെ പ്രിന്റ്റ് എടുക്കാവുന്നതാണ്.

അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്.

► മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്..

അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെൻ്ററുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി സർവകലാശാല ഫീസ് അടയ്ക്കേണ്ടതും കോളേജുകളിൽ പ്രവേശനം നേടേണ്ടതുമാണ്.

► കോളേജ് പ്രവേശനം നേടാത്ത അപേക്ഷകരുടെ അലോട്ട്മെന്റ്റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാം ഘട്ട അലോട്ട്മെൻ്റിൽ പരിഗണിക്കുന്നതുമല്ല.

► വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ കോളേജ് പ്രവേശനം നേടിയ ശേഷം ഹയർ ഓപ്ഷനുകൾ (അലോട്ട്‌മെന്റ്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) ജൂലൈ 4ന് മുൻപായി നീക്കം ചെയ്യേണ്ടതാണ്.

► ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ പ്രസ്തുത ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും അപ്രകാരം ലഭിക്കുന്ന അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്.

https://admissions.keralauniversity.ac.in/bed2024

അപേക്ഷാ സമർപ്പിക്കാൻ ബന്ധപ്പെടുക.

നാഥ CSC
മെയിൻ റോഡ് തൃപ്പനച്ചി സ്കൂൾ പടി

കൂടുതൽ വിവരങ്ങൾക്ക് 📲🤝🪀9778362400/ 🌐വെബ്സൈറ്റ് സന്ദർശിക്കാം..
www.esevan.com

എജുക്കേഷൻ അറിയിപ്പുകൾക്കും, വിവിധ സർക്കാർ/സർക്കാരിതര അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക

ഫാമിലിയിലേക്കും കൂട്ടുകാരിലേക്കും പരമാവധി എല്ലാവരിലേക്കും എത്തിക്കുക😊

https://chat.whatsapp.com/CzK1g2v4L7X2rI9GHZyr72👆🏼👉🏻⏯️🤝📲🪀

2 thoughts on “കേരള സർവകലാശാല ബി.എഡ് അലോട്ട്മെൻ്റ്

Comments are closed.