വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിരവധി സഹൃദയരാണ് സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ടുവരുന്നത്. കളക്ടറേറ്റിൽ സഹായം എത്തിച്ചതും നിരവധി പേരാണ്. എല്ലാവരോടും നാട് കടപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ സാമഗ്രികൾ ആവശ്യമില്ലാത്തതിനാൽ ഇനി ഒരറിയിപ്പു കളക്ടറേറ്റിലേക്ക് സഹായങ്ങൾ എത്തിക്കേണ്ടതില്ലെന്ന് അറിയിക്കുന്നു.