കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് – കൂടുതൽ വിളകൾക്ക് പരിരക്ഷ, നിങ്ങളുടെ വിളയെ സംരക്ഷിക്കാൻ ചേരൂ!
Weather-Based Crop Insurance – Cover more crops, join to protect your crop!
ഡിസംബർ 31 – രജിസ്ട്രേഷൻ അവസാന തീയതി
നിങ്ങളുടെ വിളകൾ സംരക്ഷിക്കുക, നിങ്ങളുടെ ഭാവി സംരക്ഷിക്കുക!
നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 9778362400
കർഷകരേ, ഒരു സീസണിലെയും ബുദ്ധിമുട്ടുകൾ നിങ്ങളുടെ ഉപജീവനം നശിപ്പിക്കാൻ അനുവദിക്കരുത്! കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് ഉപയോഗിച്ച്,നിങ്ങളുടെ വിളകളായ തെങ്ങ്, റബ്ബർ, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) , പയർവർഗ്ഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകൾ ഇൻഷുറൻസ് ചെയ്യൂ.
നഷ്ടപരിഹാര നിർണയം എങ്ങനെ?
വിളകൾക്കായി സംസ്ഥാന സർക്കാർ പ്രത്യേക കരടുപ്രകാരം(Term sheet) പ്രതികൂല കാലാവസ്ഥ ഘടകങ്ങൾ (Risk covered), വിള സംരക്ഷണകാലാവധി (Risk period) എന്നിവ നിർണ്ണയിച്ചിട്ടുണ്ട്. ഇതിലെ ഡാറ്റ അടിസ്ഥാനമാക്കി നാശ നഷ്ട പരിഹാരം നൽകുന്നു.
സംസ്ഥാന സർക്കാർ ഓരോ വിളയുടെയും കാലാവസ്ഥാ അപകടസാധ്യതകൾ വിശദീകരിച്ചിട്ടുണ്ട്, തത്സമയ കാലാവസ്ഥാ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം. എന്തെങ്കിലും നഷ്ടമുണ്ടായാൽ 72 മണിക്കൂറിനുള്ളിൽ കൃഷിഭവനെയോ ഇൻഷുറൻസ് കമ്പനിയെയോ അറിയിക്കണം.
രജിസ്ട്രേഷൻ എങ്ങനെ?
CSC ഡിജിറ്റൽ സേവ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ആധാർ, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടക്കരാറിന്റെ പകർപ്പ് (പാട്ടക്കരാർ ആണെങ്കിൽ) എന്നിവ സമർപ്പിക്കേണ്ടതാണ്.
പ്രീമിയം നിരക്കുകൾ:
വിവിധ വിളകൾക്ക് പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെപ്പറയുന്നവയാണ്:
നെല്ല്
കർഷക പ്രീമിയം: ₹1200/-(ഹെക്ടർ) / ₹4.85/-(സെന്റ്)
ഇൻഷുറൻസ് തുക: ₹80000/-(ഹെക്ടർ)
വാഴ
കർഷക പ്രീമിയം: ₹8750/-(ഹെക്ടർ) / ₹35/-(സെന്റ്)
ഇൻഷുറൻസ് തുക: ₹175000/-(ഹെക്ടർ)
കുരുമുളക്
കർഷക പ്രീമിയം: ₹2500/-(ഹെക്ടർ) / ₹10/-(സെന്റ്)
ഇൻഷുറൻസ് തുക: ₹50000/-(ഹെക്ടർ)
കവുങ്ങ്
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
മഞ്ഞൾ
കർഷക പ്രീമിയം: ₹3000/-(ഹെക്ടർ) / ₹12/-(സെന്റ്)
ഇൻഷുറൻസ് തുക: ₹60000/-(ഹെക്ടർ)
ജാതി
കർഷക പ്രീമിയം: ₹2750/-(ഹെക്ടർ) / ₹11/-(സെന്റ്)
ഇൻഷുറൻസ് തുക: ₹55000/-(ഹെക്ടർ)
കൊക്കോ
കർഷക പ്രീമിയം: ₹3000/-(ഹെക്ടർ) / ₹12/-(സെന്റ്)
ഇൻഷുറൻസ് തുക: ₹60000/-(ഹെക്ടർ)
പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷക പ്രീമിയം: ₹2000/-(ഹെക്ടർ) / ₹8/-(സെന്റ്)
ഇൻഷുറൻസ് തുക: ₹40000/-(ഹെക്ടർ)
വെറ്റില
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്)
കർഷക പ്രീമിയം: ₹2000/-(ഹെക്ടർ) / ₹8/-(സെന്റ്)
ഇൻഷുറൻസ് തുക: ₹40000/-(ഹെക്ടർ)
പയർവർഗ്ഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ)
കർഷക പ്രീമിയം: ₹600/-(ഹെക്ടർ) / ₹2.42/-(സെന്റ്)
ഇൻഷുറൻസ് തുക: ₹40000/-(ഹെക്ടർ)
ഏലം
കർഷക പ്രീമിയം: ₹2250/-(ഹെക്ടർ) / ₹9/-(സെന്റ്)
ഇൻഷുറൻസ് തുക: ₹45000/-(ഹെക്ടർ)
കശുമാവ്
കർഷക പ്രീമിയം: ₹3000/-(ഹെക്ടർ) / ₹12/-(സെന്റ്)
ഇൻഷുറൻസ് തുക: ₹60000/-(ഹെക്ടർ)
മാവ്
കർഷക പ്രീമിയം: ₹7500/-(ഹെക്ടർ) / ₹30/-(സെന്റ്)
ഇൻഷുറൻസ് തുക: ₹150000/-(ഹെക്ടർ)
ഗ്രാമ്പൂ
കർഷക പ്രീമിയം: ₹2750/-(ഹെക്ടർ) / ₹11/-(സെന്റ്)
ഇൻഷുറൻസ് തുക: ₹55000/-(ഹെക്ടർ)
തെങ്ങ്
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
ഇഞ്ചി
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
പൈനാപ്പിൾ
കർഷക പ്രീമിയം: ₹3000/-(ഹെക്ടർ) / ₹12/-(സെന്റ്)
ഇൻഷുറൻസ് തുക: ₹60000/-(ഹെക്ടർ)
റബർ
കർഷക പ്രീമിയം: ₹5000/-(ഹെക്ടർ) / ₹20/-(സെന്റ്)
ഇൻഷുറൻസ് തുക: ₹100000/-(ഹെക്ടർ)
മരച്ചീനി
കർഷക പ്രീമിയം: ₹6250/-(ഹെക്ടർ) / ₹25/-(സെന്റ്)
ഇൻഷുറൻസ് തുക: ₹125000/-(ഹെക്ടർ)
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 9778362400
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location
https://maps.app.goo.gl/qwJZFEGZ3BbfRZoE7
WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
നാഥ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം |
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി. 9778362400
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 9778362400
Thank you for being a part of the eSevan.com journey, where services meet convenience, and opportunities unfold!