🟥 2024-25 അദ്ധ്യയന വർഷത്തെ ഈ-ഗ്രാന്റ്സ് സ്കോളർഷിപ്പ് വിശദാംശങ്ങൾ 🟥
E-Grants Scholarship Details for the Academic Year 2024-25
വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: 2024-25 അദ്ധ്യയന വർഷത്തിനായുള്ള ഈ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത:
എന്തെങ്കിലും ഒരു വിഭാഗത്തിൽ പെട്ടവർ അപേക്ഷ സമർപ്പിക്കാം:
- SC/ST/OEC/OBC (H)/General.
👉 OBC വിഭാഗത്തിന്: ഈ വർഷം തതുല്യമായ സ്കോളർഷിപ്പുകൾ ലഭ്യമാക്കിയതിനാൽ ഈ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാനാവില്ല.
വരുമാന പരിധി:
- SC/ST/OEC വിദ്യാർത്ഥികൾക്ക്: വരുമാനപരിധി ഇല്ല.
- OBC-H വിഭാഗത്തിന്: ₹6,00,000.
- OBC വിഭാഗത്തിന്: ₹2,50,000.
- General വിഭാഗത്തിന്: ₹1,00,000.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
- CSC സെന്ററുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- ഈ-ഗ്രാന്റ്സ് പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷ സമർപ്പിക്കാം.
- അപേക്ഷ പൂർത്തിയാക്കിയ ശേഷം പ്രിൻറ് ഔട്ട് എടുത്ത് സ്കൂളിൽ നൽകണം.
അപേക്ഷിക്കാനാവശ്യമായ രേഖകൾ:
- ആധാർ കാർഡ്.
- ജാതി സർട്ടിഫിക്കറ്റ്.
- വരുമാന സർട്ടിഫിക്കറ്റ് (പുതിയത് എടുക്കുക).
- ബാങ്ക് പാസ്ബുക്ക് (നിങ്ങളുടെ പേരിലുള്ള ആധാർ സീഡഡ് ബാങ്ക് അക്കൗണ്ട് മാത്രം).
- SSLC സർട്ടിഫിക്കറ്റ്.
- അഡ്മിഷൻ അലോട്ട്മെന്റ് ലെറ്റർ (അഡ്മിഷൻ നമ്പർ, തീയതി അടങ്ങിയതായിരിക്കണം).
- പാസ്‌പോർട്ട് സൈസ് ഫോട്ടോ.
അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ഫോൺ നമ്പർ സ്ഥിരമായി ഉപയോഗിക്കുന്നതായിരിക്കണം.
- ബാങ്ക് അക്കൗണ്ട് ആധാർ മാപ്പിങ്/സീഡിംഗ് ചെയ്തതായിരിക്കണം.
- ദേശസാൽക്കൃത ബാങ്ക് ഉപയോഗിക്കുക. പ്രാദേശിക സഹകരണ ബാങ്ക് ഒഴിവാക്കുക.
- ക്ലാസ്, കോഴ്‌സ് വിശദാംശങ്ങൾ കൃത്യമായി നൽകുക.
- രേഖകൾ മുഴുവനായും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
അപേക്ഷ സമർപ്പിച്ചതിനുശേഷം:
CSC സെന്ററിൽ നിന്നുള്ള പ്രിൻറ് ഔട്ട്:
- രക്ഷിതാവും വിദ്യാർത്ഥിയും ഒപ്പിട്ട് SSLC, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ സഹിതം സ്കൂളിൽ ഏൽപ്പിക്കുക.
⏳ അവസാന തിയതി:
ഇപ്പോൾ ഇതുവരെ അവസാന തിയതി പ്രഖ്യാപിച്ചിട്ടില്ല. എത്രയും വേഗം അപേക്ഷ സമർപ്പിക്കുക.
📌 ഈ മാസം 30നകം അനുബന്ധ രേഖകൾ സഹിതം പ്രിൻറ് ഔട്ട് സ്കൂളിൽ ഏൽപ്പിക്കുക.
‼️ SC/ST/OEC വിഭാഗം വിദ്യാർത്ഥികൾ നിർബന്ധമായും അപേക്ഷിക്കണം ‼️