മദർ തെരേസ സ്കോളർഷിപ്പ് 2024-25: അറിയിപ്പ്
Mother Teresa Scholarship 2024-25: Apply Now
സംസ്ഥാനത്തെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമയും സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അർഹതാ മാനദണ്ഡങ്ങൾ
- യോഗ്യതാ പരീക്ഷയിൽ 45% മാർക്ക് കരസ്ഥമാക്കിയിരിക്കണം.
- BPL വിഭാഗം അപേക്ഷകർക്ക് മുൻഗണന ലഭിക്കും. BPL അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം വരുമാനപരിധി ഉള്ള APL വിഭാഗവും പരിഗണിക്കും.
അന്വേഷണ മാർഗങ്ങൾ
- സ്കോളർഷിപ്പ് ലഭ്യത:
- കോഴ്സ് ആരംഭിച്ച വിദ്യാർത്ഥികൾക്കും രണ്ടാം വർഷം പഠിക്കുന്നവർക്കും.
- ഒരു വിദ്യാർത്ഥിക്ക് ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളു.
- കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്ക് ഈ വർഷം അപേക്ഷിക്കാനാവില്ല.
അവസാന തീയതി
- ജനുവരി 17, 2024
വിശദ വിവരങ്ങൾക്കായി ബന്ധപ്പെട്ട നഴ്സിംഗ്/പാരമെഡിക്കൽ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.