സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2024-25 അദ്ധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഫെബ്രുവരി 3

Helpdesk : 🪀9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com

യോഗ്യതാ മാനദണ്ഡങ്ങൾ:

  • മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാർസി, സിഖ് എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിലൊന്നിൽ പെട്ട പെൺകുട്ടികളായിരിക്കണം.
  • കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
  • യോഗ്യതാ പരീക്ഷയിൽ 50% മാർക്കുകൾക്കു മുകളിൽ നേടിയിരിക്കണം.
  • എല്ലാ വർഷങ്ങളിലെ വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാം.
  • മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാം.

സ്കോളർഷിപ്പ് തുക:

  • ബിരുദം: ₹5,000/-
  • ബിരുദാനന്തര ബിരുദം: ₹6,000/-
  • പ്രൊഫഷണൽ കോഴ്സ്: ₹7,000/-
  • ഹോസ്റ്റൽ സ്റ്റൈപന്റ്: ₹13,000/-

അപേക്ഷിക്കേണ്ട വിധം:

  1. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനുവിൽ ‘C.H. Mohammed Koya Scholarship (CHMS)’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. ‘Apply Online’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  3. മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ലോഗിൻ ചെയ്യുക. ഇല്ലെങ്കിൽ, പുതിയതായി രജിസ്റ്റർ ചെയ്യുക.
  4. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ് ചെയ്യുക.

ആവശ്യമായ രേഖകൾ:

  • മാർക്ക് ലിസ്റ്റ് പകർപ്പ്
  • അലോട്ട്മെന്റ് മെമ്മോ
  • ബാങ്ക് പാസ്‌ബുക്ക് പകർപ്പ്
  • ആധാർ കാർഡ് പകർപ്പ്
  • ജാതി സർട്ടിഫിക്കറ്റ്
  • നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ് (അസൽ)
  • ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ്/ഫീസ് രസീത് (ഹോസ്റ്റൽ സ്റ്റൈപന്റിന് അപേക്ഷിക്കുന്നവർക്ക്)
  • റേഷൻ കാർഡ് പകർപ്പ്

അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് അനുബന്ധ രേഖകളുമായി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കുക

ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com

കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.