കേരള സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി വിവാഹ ധനസഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ വിവാഹം കഴിച്ച പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ സഹായം ലഭ്യമാണ്.
അപേക്ഷിക്കാൻ വേണ്ട മുൻവ്യവസ്ഥകൾ:
വാർഷിക വരുമാനം: ഒരു ലക്ഷം രൂപയിൽ കൂടുതലാകരുത്.
രേഷൻ കാർഡ്: മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻകാർഡിന്റെ അംഗം ആയിരിക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം:
മാനേജിങ് ഡയറക്ടർ
കേരളം സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ
12, കുലീന, TC.23/2772, ജവഹർ നഗർ
കവടിയാർ പി.ഓ, തിരുവനന്തപുരം – 695003
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
വിവാഹ സർട്ടിഫിക്കറ്റ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്
പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന രേഖ
റേഷൻ കാർഡിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
അപേക്ഷകന്റെയും പെൺകുട്ടിയുടെയും ആധാർ കാർഡ് കോപ്പി (സ്വയം സാക്ഷ്യപ്പെടുത്തിയത്)
വിവാഹ ക്ഷണക്കത്ത്
പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖ (സ്വയം സാക്ഷ്യപ്പെടുത്തിയത്)
അപേക്ഷകന്റെ ബാങ്ക് പാസ്ബുക്ക് കോപ്പി
കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com