നിക്ഷേപക സംഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും: മന്ത്രി പി രാജീവ്
കൊച്ചി: രണ്ട് ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സംഗമം വിജയകരമായി സമാപിച്ചു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവ് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാൻ Invest Kerala ഉച്ചകോടിയ്ക്ക് കഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
Investor meet to be held once every three years: Minister P Rajeev
മന്ത്രിയുടെ പ്രഖ്യാപനപ്രകാരം ഇനി മുതൽ മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തും. അതേസമയം, ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന പ്രകാരം ഉച്ചകോടി പ്രതിവർഷം നടത്താൻ സാധിക്കുമോയെന്ന് സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
നിക്ഷേപക സംഗമം: പ്രധാന നേട്ടങ്ങൾ
- ഉച്ചകോടിയിലൂടെ ₹1.5 ലക്ഷം കോടിയിലധികം നിക്ഷേപങ്ങൾ കേരളത്തിലേക്ക് ആകർഷിച്ചു.
- നിക്ഷേപം, വ്യവസായം, വികസനം എന്നിവയെ കുറിച്ച് പൊതുജനത്തിലും മാധ്യമങ്ങളിലും അനുകൂല സമീപനം വർധിച്ചു.
- “Work from Home” മോഡലിനെ അടിസ്ഥാനമാക്കി “Work from Kerala” എന്ന പുതിയ ആശയം മുന്നോട്ടുവയ്ക്കുന്നു.
പ്രമുഖ നിക്ഷേപങ്ങൾ
- അദാനി ഗ്രൂപ്പ് – ₹30,000 കോടി
- ആസ്റ്റർ ഗ്രൂപ്പ് – ₹850 കോടി
- ഷറഫ് ഗ്രൂപ്പ് – ₹5,000 കോടി
- ലുലു ഗ്രൂപ്പ് – ഐടി മേഖലയിൽ നിക്ഷേപം
- കൃഷ്ണ ഗ്രൂപ്പ് (ആരോഗ്യ മേഖല) – ₹3,000 കോടി
- ടാറ്റ – ബോട്ട് നിർമ്മാണ രംഗത്തേക്ക്
- പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – ₹500 കോടി
- എൻആർഐ പ്രോജക്ട് മാനേജ്മെൻറ് – ₹5,000 കോടി
- മോണാർക് – ₹5,000 കോടി
- പോളിമേറ്റേഴ്സ് – ₹920 കോടി
- പ്യാരിലാൽ – ₹920 കോടി
- എൻ ആർ ജി കോർപ്പറേഷൻ – ₹3,600 കോടി
- മലബാർ ഗ്രൂപ്പ് – ₹3,000 കോടി (മൂന്ന് പദ്ധതികൾ)
- Fact – ₹1,500 കോടി
- ഉരാളുങ്കൽ – ₹600 കോടി
- TofI – ₹5,000 കോടി
- ചെറി ഹോൾഡിങ്സ് – ₹4,000 കോടി
- അഗാപ്പേ – ₹500 കോടി
- Ford – ₹2,500 കോടി
- കൊച്ചുതൊമ്മൻ ഫിലിം സിറ്റി – ₹1,000 കോടി
- രവി പിള്ള ഗ്രൂപ്പ് – ₹2,000 കോടി
- ആൽഫ അവഞ്ചേഴ്സ് – ₹500 കോടി
- ഹൈലൈറ്റ് ഗ്രൂപ്പ് – ₹10,000 കോടി
നിക്ഷേപകരുടെ നല്ല പ്രതികരണം, സർക്കാരിന്റെ പിന്തുണ, വ്യാപാര സൗഹൃദ നയങ്ങൾ എന്നിവ കേരളത്തെ ആഗോള നിക്ഷേപ ഭൂപടത്തിൽ ഉന്നതസ്ഥാനത്ത് എത്തിച്ചിരിക്കുന്നു.
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com