വികസിത് ഭാരത് യൂത്ത് പാർലമെന്റ്: യുവജനങ്ങൾക്ക് സ്വപ്നങ്ങളൊരുക്കുന്ന വേദി
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 18-25 പ്രായപരിധിയിലുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. “വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?” എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോർട്ടലിൽ അപ്ലോഡ് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത്. മാർച്ച് 9 വരെ വീഡിയോ അപ്ലോഡ് ചെയ്യാനുള്ള സമയം ലഭ്യമാണ്.
മത്സര ഘട്ടങ്ങൾ
- ജില്ലാതല മത്സരം – മാർച്ച് 17നകം
- സംസ്ഥാനതല മത്സരം – മാർച്ച് 20നകം
- ദേശീയതല മത്സരം – വിജയികൾക്ക് പാർലമെന്റ് മന്ദിരത്തിൽ പങ്കെടുക്കാനുള്ള അവസരം
കേരളത്തിൽ നാല് പ്രധാന കേന്ദ്രങ്ങളിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കും. സംസ്ഥാനതല മത്സരത്തിൽ വിജയിക്കുന്ന മൂന്ന് മികച്ച വ്യക്തികൾ പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കും.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
മൈ ഭാരത് പോർട്ടലിൽ ലോഗിൻ ചെയ്ത് വീഡിയോ അപ്ലോഡ് ചെയ്യേണ്ടതാണു്.
കൂടുതൽ വിവരങ്ങൾക്ക്:
- നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായി ബന്ധപ്പെടുക
- ഫോൺ: 9447966988
- നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുമായി ബന്ധപ്പെടുക
- ഫോൺ: 9447752234
നിങ്ങളുടെ സ്വരം രാജ്യത്തിന് കേൾപ്പിക്കൂ!
നിങ്ങളുടെ ഭാവനയും, ആശയങ്ങളും, ഉണർവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണിത്. നിങ്ങളുടെ ഉജ്ജ്വല ഭാവിയിലേക്ക് ഒരു പുതിയ വാതായനം തുറക്കൂ!
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com