വാർഡു വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽക്കേൾക്കുന്നു
Ward division: Delimitation Commission meets face to face
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായി, പാലക്കാട്ടെ പട്ടാമ്പി, കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക്, കണ്ണൂരിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികളിലെയും കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡു വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽക്കേൾക്കുന്നു.
മാർച്ച് 7-ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കമ്മീഷനും പരാതിക്കാരുമായുള്ള കൂടിക്കാഴ്ച നടക്കും. പുതിയ വാർഡു വിഭജനം സംബന്ധിച്ച ആശങ്കകളും ഉദ്ദേശങ്ങളും കമ്മീഷൻ നേരിൽക്കേൾക്കുന്ന അവസരമായിരിക്കും ഇത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com