സ്പോർട്സ് ക്വാട്ട അഡ്മിഷൻ 2025: അപേക്ഷകൾ ക്ഷണിച്ചു
CEE-KEAM 2025 അദ്ധ്യായന വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ കായികതാരങ്ങൾക്ക് സംവരണ സീറ്റുകൾ ലഭിക്കുന്നതിന് കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
CEE-KEAM- Sports Quota Admission 2025: Applications invited
യോഗ്യതാ മാനദണ്ഡങ്ങൾ
2023 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ അംഗീകരിച്ച കായിക മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം.
മിനിമം അർഹതാ മാനദണ്ഡങ്ങൾ:
- ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/യൂത്ത് മത്സരങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുക.
- റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടുക.
അംഗീകരിച്ച കായിക മത്സരങ്ങളിൽ നേടിയ സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
സ്‌പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
എൻട്രൻസ് എക്ലാമിനേഷൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പും കായിക നേട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിൽ സമർപ്പിക്കേണ്ടതാണ്.
അസോസിയേഷനുകൾ നടത്തിയ ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം.
സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്പോർട്സ്) സാക്ഷ്യപ്പെടുത്തണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം
സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ, തിരുവനന്തപുരം – 1
അവസാന തീയതി: മാർച്ച് 22, 2025
ഫോൺ നമ്പർ: 0471-2330167, 0471-2331546
അപൂർണ്ണമായ അപേക്ഷകളും അവസാന തീയതിക്ക് ശേഷം ലഭിക്കുന്നവയും നിരാകരിക്കും.
കൂടുതൽ വിവരങ്ങൾക്കായി CEE-KEAM 2025 പ്രോസ്പെക്ടസ് പരിശോധിക്കുക.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com