കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന് പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ വാർഡ് 14 ചേവരമ്പലത്ത് ആരംഭിച്ച അർബൻ ഹെൽത്ത് & വെൽനെസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസികാരോഗ്യത്തെ ശാരീരികാരോഗ്യത്തെപ്പോലെ തന്നെ ഗൗരവതരമായി സമീപിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും നിർഭയമായി പങ്കുവെക്കാൻ അവസരങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Health for all

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

‘എല്ലാവർക്കും ആരോഗ്യം’ എന്ന കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യനയത്തിന്റെ ഭാഗമായി വിവിധ വാർഡുകളിൽ സ്ഥാപിക്കുന്ന സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഹെൽത്ത് & വെൽനെസ് സെന്ററുകൾ. കേന്ദ്ര ഗ്രാന്റ് ഉപയോഗിച്ച് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ഹെൽത്ത് സെന്ററുകളാണ് ആകെ ലക്ഷ്യമിട്ടിരിക്കുന്നത്. മാർച്ച് 24 നകം ഈ ലക്ഷ്യം കൈവരിക്കാൻ കോർപ്പറേഷൻ ശ്രമിക്കുന്നു. ചേവരമ്പലത്ത് ആരംഭിച്ച സെന്റർ 14-ാമത്തേതാണ്.

ഈ സെന്ററുകൾ ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കും. ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരടങ്ങിയ നാലംഗ സംഘമാണ് ഇവിടെ സേവനമനുഷ്ഠിക്കുക. ദിവസേന 150 പേർക്ക് സേവനം ലഭ്യമാക്കാൻ കഴിയും. ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള വാക്സിനേഷൻ, പകർച്ചവ്യാധി നിയന്ത്രണം, പകർച്ചേതര രോഗ ചികിത്സ എന്നിവയ്ക്കുപുറമേ, കൗമാരക്കാർക്കുള്ള പ്രത്യേക ക്ലിനിക്കുകൾ, ജീവിതശൈലി രോഗങ്ങൾ, മാനസിക പിരിമുറുക്കം, ലഹരി ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ, കൗൺസലിംഗ്, യോഗ പരിശീലനം, ഓപ്പൺ ജിം, വയോജനങ്ങൾക്ക് സായാഹ്നോല്ലാസ കേന്ദ്രം എന്നിവയും സെന്ററുകളിൽ ഉണ്ടായിരിക്കും. ദേശീയ ആരോഗ്യ ദൗത്യം, ദേശീയ ആയുഷ് മിഷൻ എന്നിവയുമായി ചേർന്നാണ് ഈ സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, വാർഡ് കൗൺസിലർമാരായ സരിത പറയേരി, സുനിൽകുമാർ ടി.കെ, പി. ആനന്ദൻ, പി.പി ശശീന്ദ്രകുറുപ്പ്, റസിഡന്റ്സ് അസോസിയേഷൻ കോർഡിനേറ്റർ ടി.സി ജഗദീഷ് എന്നിവർ പങ്കെടുത്തു. കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ എസ്. ജയശ്രീ സ്വാഗതവും ഹെൽത്ത് ഓഫീസർ മുനവർ റഹ്മാൻ നന്ദിയും പറഞ്ഞു.

📌 🎯🚀

ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com