പന്നികളുടെ ശല്യം: ഷൂട്ടർമാർക്കുള്ള ഹോണറേറിയം വർദ്ധിപ്പിച്ചു
Honorarium for pig slaughterers increased
പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും ഭീഷണിയാകുന്ന അക്രമകാരികളായ പന്നികളെ വെടിവെച്ച് കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം സർക്കാർ വർദ്ധിപ്പിച്ചു. അംഗീകൃത ഷൂട്ടർമാർക്ക് പന്നികളെ വെടിവെച്ച് കൊല്ലുന്ന നിർദേശപ്രകാരം 1500 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.
മൃഗശല്യം നിയന്ത്രിക്കാൻ പഞ്ചായത്തുകൾ അംഗീകൃത ഷൂട്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ഇവർക്കുള്ള പ്രതിഫലവും സംസ്കരണ ചെലവും പഞ്ചായത്ത് ഫണ്ടിൽ നിന്നാണ് അനുവദിച്ചിരുന്നത്, ഇത് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു.
മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി ഉൾപ്പെടുത്തിയ പശ്ചാത്തലത്തിൽ, ഈ പ്രതിരോധ നടപടികൾക്കുള്ള തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്ന് പഞ്ചായത്തുകൾക്ക് തുക അനുവദിക്കാൻ തീരുമാനിച്ചു.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com