കെ-സ്മാർട്ട് സേവനങ്ങൾ തടസ്സപ്പെടും: ഏപ്രിൽ 1 മുതൽ 9 വരെ സോഫ്റ്റ്‌വെയർ പ്രവർത്തനം നിര്‍ത്തിവെക്കും
K-Smart services will be disrupted
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെ-സ്മാർട്ട് (Kerala – Simplified and Modern Application for Requirements and Transparency) സോഫ്റ്റ്‌വെയർ വ്യാപിപ്പിക്കുന്നതിനായി മാർച്ച് 31 മുതൽ ഏപ്രിൽ 5 വരെ സേവനങ്ങളിൽ തടസ്സം നേരിടും. സോഫ്റ്റ്‌വെയർ വിന്യാസത്തിനും നടത്തിപ്പിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനാൽ ഏപ്രിൽ 1 മുതൽ 9 വരെ ഉദ്യോഗസ്ഥതലത്തിലും സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കില്ല.
കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ഏപ്രിൽ 10 മുതൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കും. ഇതിലൂടെ ജനന/മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ, ബിൽഡിംഗ് പെർമിറ്റ്, ട്രേഡ് ലൈസൻസ്, വസ്തു നികുതി അടയ്ക്കൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാൻ സാധിക്കും.
സേവനങ്ങളിൽ തടസ്സം നേരിടുന്ന ഈ കാലയളവിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഭ്യർത്ഥിക്കുന്നു. പുതിയ സോഫ്റ്റ്‌വെയർ സംവിധാനം പ്രവർത്തനക്ഷമമാകുന്നതോടെ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലും ലഭ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(Under the Ministry of Electronics & Information Technology, Govt. of India)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com