കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം. 1500 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം, കൂടാതെ കുടുംബത്തിന്റെ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
Margadeepam Scholarship for Minority Students – Apply Now
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9, 2025 വൈകുന്നേരം 5 മണിവരെ. അപേക്ഷ ഫോറം ലഭിക്കുന്നതിനും സമർപ്പിക്കുന്നതിനും https://margadeepam.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കുമ്പോൾ താഴെപ്പറയുന്ന രേഖകൾ സഹിതം സമർപ്പിക്കണം:
- വരുമാന സർട്ടിഫിക്കറ്റ്
- മതം/ജാതി സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ് ബുക്ക് പകർപ്പ്
- റേഷൻ കാർഡിന്റെ പകർപ്പ്
- ആധാർ കാർഡിന്റെ പകർപ്പ്
- ബാധകമെങ്കിൽ, ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% അല്ലെങ്കിൽ അതിലധികം വൈകല്യമുള്ളവർക്ക്)
- പാഠ്യേതര പ്രവർത്തന സർട്ടിഫിക്കറ്റുകൾ (കായികം, കല, ശാസ്ത്രം, ഗണിതം എന്നിവയിൽ)
- രക്ഷിതാക്കളിൽ ഒരാൾ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ, മരണ സർട്ടിഫിക്കറ്റ്
സ്ഥാപനമേധാവികൾ വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തുകയും, രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യപ്പെടുമ്പോൾ ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന് ലഭ്യമാക്കുകയും വേണം.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com